27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 24, 2025
April 13, 2025
April 11, 2025
April 9, 2025
April 4, 2025
April 1, 2025
March 18, 2025
March 11, 2025
March 11, 2025

മൂന്ന് ഡോസ് വാക്സിനെടുത്ത് യുഎസില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമിക്രോണ്‍

Janayugom Webdesk
മുംബൈ
December 18, 2021 10:25 am

അമേരിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചു. ഫൈസര്‍ വാക്‌സിന്റെ മൂന്ന് ഡോസുകള്‍ എടുത്ത ആള്‍ക്കാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി) ഇക്കാര്യം വ്യക്തമാക്കി. ഇയാള്‍ക്കു ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് നവംബര്‍ ഒന്‍പതിന് എത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തില്‍ വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു സാംപിളുകള്‍ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

ഇയാളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇതോടെ 15 ആയി. 13 പേരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. നഗരത്തില്‍ സ്ഥിരീകരിച്ച ഒമൈക്രോണ്‍ കേസുകളിലൊന്നും ഗുരുതര ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മഹാരാഷ്ട്രയിലെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി.

ENGLISH SUMMARY:Omikron, 29, arrived in Mum­bai from the US
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.