26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024

ശനി ഞായര്‍ ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് മുടക്കുന്നു

Janayugom Webdesk
പത്തനംതിട്ട
March 15, 2022 9:03 am

ശനി ഞായര്‍ ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസുകളും കൂട്ടത്തോടെ സര്‍വീസ് മുടക്കുന്നത് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ രാത്രികാലങ്ങളിലേക്കുളള യാത്രക്കാരെ വഴിയില്‍ അഭയം തേടുന്ന അവസ്ഥയിലാക്കി. ഇതുമൂലം ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, മേഖലയിലേക്കുളള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഞായറാഴ്ചകളില്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്ന് എറണാകുളത്തുനിന്നും ആങ്ങമൂഴിയിലേക്ക് പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രാത്രി 7.50 ന് സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ഏക സര്‍വീസ് മാത്രമാണ് ഉളളത്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് അയക്കാറില്ല. ഇതുകാരണം വിവിധസ്ഥലങ്ങളില്‍നിന്ന് ഈ സര്‍വീസിനെ ആശ്രയിച്ച് വരുന്നവരാണ് പലപ്പോഴും വഴിയില്‍പെട്ടുപോകുന്നത്.

ഈ സര്‍വീസ് ഉണ്ടോയെന്ന് പത്തനംതിട്ട ഡിപ്പോയിലുളളവര്‍ക്ക് ഒരറിവും ഇല്ലെന്നാണ് യാത്രക്കാര്‍ അന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രാത്രി 9.30ന് സര്‍വീസ് ഉണ്ടായിരുന്നതാണ് എന്നാല്‍ കോവിഡിനുശേഷം ഈ സര്‍വീസും കട്ടപ്പുറത്തായി. ലാഭകരത്തിലായിരുന്ന ഈ സര്‍വീസ് കിഴക്കന്‍മേഖലയിലേക്കുളളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ സര്‍വീസ് ആരംഭിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. റാന്നി ഡിപ്പോയില്‍നിന്ന് രാത്രി 8ന് ആങ്ങമൂഴിയിലേക്കുളള സര്‍വീസും ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നില്ല. ഇതുമൂലം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍, ആങ്ങമൂഴി, ചിറ്റാര്‍ വടശേരിക്കര മേഖലയിലൂളള എറാണാകുളത്തിനും കോട്ടയത്തിനും പോകേണ്ടവരും പെരുവഴിയില്‍ ആകും. നാട്ടുകാര്‍ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.

Eng­lish Sum­ma­ry: On Sat­ur­days and Sun­days, KSRTC bus­es also stop oper­at­ing after pri­vate buses

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.