29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
October 10, 2024
October 9, 2024
October 9, 2024
October 9, 2024
September 24, 2024
September 24, 2024
September 19, 2024
September 15, 2024
September 15, 2024

ഓണം ഭാഗ്യക്കുറി; വിറ്റുപോയത് 25 ലക്ഷം ടിക്കറ്റുകള്‍

Janayugom Webdesk
തിരുവനന്തപുരം
August 24, 2022 11:40 am

സൂപ്പര്‍ഹിറ്റായി ഓണം ബംപര്‍ ടിക്കറ്റ്. ഇതുവരെ 25 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18ന് നറുക്കെടുപ്പ് നടക്കുന്ന ടിക്കറ്റിന് അതിനോതനുബന്ധിച്ച ദിവസങ്ങളില്‍ ആവശ്യക്കാരേറുമെന്നതിനാല്‍ 30 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകള്‍ കൂടി വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്രയും ടിക്കറ്റുകള്‍ വിപണിയിലെത്തുന്നതോടെ കഴിഞ്ഞ വര്‍ഷം വിറ്റുപോയ 54 ലക്ഷം ടിക്കറ്റുകളുടെ റെക്കോര്‍ഡ് തകരുമെന്നാണ് കണക്കുകൂട്ടല്‍.

കേരള ഭാഗ്യക്കുറികളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപ ഒന്നാം സ്ഥാനക്കാരന് ലഭിക്കുമെന്നതിനാലാണ് ടിക്കറ്റ് വില്‍പന കുതിച്ചുയരുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പടുക്കുന്നതോടെ വില്‍പനയിലുണ്ടായേക്കാവുന്ന വര്‍ധനക്കനുസരിച്ച് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയിലെത്തിക്കും.

Eng­lish sum­ma­ry; Onam lot­tery; 25 lakh tick­ets were sold

You may also like this video;

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.