10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 5, 2025
December 30, 2024
December 10, 2024
November 23, 2024
September 21, 2024
July 18, 2024
June 12, 2024
February 8, 2024
November 26, 2023
November 23, 2023

ഏ​ക​ദി​ന വ​നി​താ ലോ​ക​കപ്പ്; അ​പ​രാ​ജി​ത​രാ​യി ഓ​സീ​സ് സെമിയിൽ

Janayugom Webdesk
വെ​ല്ലിം​ഗ്ട​ണ്‍
March 25, 2022 4:20 pm

ഏ​ക​ദി​ന വ​നി​താ ലോ​ക​പ്പി​ൽ നിലവില്‍ ഏ​ഴ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ സെ​മി​ഫൈ​ന​ലില്‍ പ്രവേശനം നേടി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഓ​സീ​സ് വീ​ഴ്ത്തി​യ​ത്. കാ​ലാ​വ​സ്ഥ മോശമായതിനാല്‍ 43 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ആ​റ് വി​ക്ക​റ്റി​ന് 135 റ​ണ്‍​സ് നേ​ടി. 32.1 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സീ​സ് ല​ക്ഷ്യം മറികടന്നു.

66 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ബെ​ത്ത് മൂ​ണി​യാ​ണ് ഓ​സീ​സി​നെ വിജയത്തിലെത്തിച്ചത്. 26 റ​ണ്‍​സു​മാ​യി അ​ന്നാ​ബെ​ൽ സ​ത​ർ​ലാ​ൻ​ഡും മൂ​ണി​ക്കൊ​പ്പം പു​റ​ത്താ​കാ​തെ നി​ന്നു. അതേസമയം ബം​ഗ്ലാ​ദേ​ശി​നാ​യി സ​ൽ​മാ ഖാ​റ്റൂ​ണ്‍ മൂ​ന്ന് വി​ക്ക​റ്റ് വീഴ്ത്തി.

ഓ​സീ​സി​ന് പു​റ​മേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സെ​മി​യില്‍ പ്രവേശിച്ചു. വ്യാ​ഴാ​ഴ്ച വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​പ്ര​വേ​ശ​നം ലഭിച്ചത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​രു പോ​യി​ന്‍റെ ല​ഭി​ച്ച​തോ​ടെ വി​ൻ​ഡീ​നും സെ​മി​ സാ​ധ്യ​ത​യേ​റി.

അ​തേ​സ​മ​യം നി​ല​വി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യ്ക്ക് സെ​മി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ അ​വ​സാ​ന ലീ​ഗ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ മി​ക​ച്ച റ​ണ്‍​ശ​രാ​ശ​രി​യി​ൽ ജ​യം നേടണം. നാ​ലാ​മ​തു​ള്ള ഇം​ഗ്ല​ണ്ടി​ന് അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദു​ർ​ബ​ല​രാ​യ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി​കളായി ഉള്ളത്. ഇം​ഗ്ല​ണ്ടി​നാ​ണ് അതിനാല്‍ സെ​മി​സാ​ധ്യ​ത കൂടുതൽ.

Eng­lish Summary:One Day Wom­en’s World Cup aus­tralia in semifinals
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.