30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 20, 2025
March 19, 2025
March 17, 2025
March 11, 2025
March 9, 2025
March 4, 2025
February 23, 2025
February 13, 2025
February 8, 2025

വൈക്കത്ത് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Janayugom Webdesk
കോട്ടയം
November 21, 2022 8:24 am

വൈക്കം വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വടയാർ സ്വദേശി മാലിയിൽ അശോകനാണ് മരിച്ചത്. ആഴം കൂടിയ സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെ വാഹനത്തിനുള്ളിൽ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കാറും തുടർന്ന് കരയ്ക്കെത്തിച്ചു. വടയാർ പള്ളിക്ക് സമീപം രാത്രി 9.30 ഓടെയാണ് അപകടം. കാറിൽ അശോകൻ മാത്രമെ ഉള്ളൂ എന്നാണ് പ്രാഥമിക നിഗമനം. തലയോലപ്പറമ്പിൽ നിന്നും ജോലി കഴിഞ്ഞ് വടയാറിലെ വീട്ടിലേക്ക് മടങ്ങു മ്പോഴാണ് അപകടം.

കാര്‍ പുഴയിലേക്ക് താഴുന്നത് കണ്ട വഴിയാത്രക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം ആരംഭിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയായിരുന്നു. ഹൃദ് രോഗസംബന്ധമായ ചികിത്സയിലായിരുന്നു അശോകന്‍.

Eng­lish Sam­mury: one dead report­ed in car acci­dent at vaikom

 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.