28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024

ഇൻഡോറിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Janayugom Webdesk
ഭോപ്പാൽ
May 8, 2022 2:39 pm

മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ശുഭം ദീക്ഷിതി(27)നെയാണ് പൊലീസ് കഴിഞ്ഞദിവസം രാത്രി പിടികൂടിയത്.

കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതി പ്രണയാഭ്യർഥന നിരസിച്ചതോടെ യുവതിയുടെ സ്കൂട്ടറിന് ഇയാൾ തീയിട്ടെന്നും ഇതാണ് ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടാകാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ഇൻഡോർ വിജയ്നഗർ സ്വർണഭാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഏഴ് പേർ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേർ ചികിത്സയിലാണ്.

ഏകദേശം മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യർഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ശുഭം ദീക്ഷിത് സ്കൂട്ടറിന് തീയിടുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചത്. കെട്ടിടത്തിന് തീപ്പിടിച്ചതോടെ സ്ഥലത്തുനിന്ന ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish summary;One per­son has been arrest­ed in con­nec­tion with the inci­dent that left sev­en peo­ple dead in Indore

You may also like this video;

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.