14 November 2024, Thursday
KSFE Galaxy Chits Banner 2

കെ റയില്‍ പാരിസ്ഥിതികാഘാത പഠനത്തിന് ശേഷം മാത്രം: കാനം

Janayugom Webdesk
കോഴിക്കോട്
December 30, 2021 10:52 pm

എല്ലാവിധ പാരിസ്ഥിതികാഘാത പഠനങ്ങളും നടത്തിയതിന് ശേഷം മാത്രമേ സംസ്ഥാനത്ത് കെ റയിൽ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ കാര്യമാണ് കെ റയിൽ പദ്ധതി. സ്വാഭാവികമായും പ്രകടന പത്രികയിലെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂ. ഇപ്പോൾ തയ്യാറാക്കുന്നത് പദ്ധതിയുടെ അലൈൻമെന്റ് മാത്രമാണ്. അതിനു ശേഷം മാത്രമേ ഡിപിആർ തയാറാക്കുകയുള്ളൂവെന്നും കാനം കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:Only after K Rail Envi­ron­men­tal Impact Study: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.