സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ദക്ഷിണ കന്നഡ ജില്ലയിൽ ഹിജാബ് വിവാദം വീണ്ടും ഉയർന്നുവരുന്നതിനിടയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ ഇരിക്കുന്നതിനെതിരെ വ്യാഴാഴ്ച മംഗളൂരു സർവകലാശാലാ കോളജിൽ നൂറുകണക്കിന് വിദ്യാർഥികളുടെ പ്രതിഷേധം നടന്നിരുന്നു.
കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുണ്ടായിട്ടും അധികാരികൾ ഇതിൽ നടപടിയെടുക്കാത്തതിൽ വിദ്യാർഥികൾ രോഷം പ്രകടിപ്പിച്ചു.
English summary: Only uniforms allowed: Karnataka Minister on Hijab
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.