ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തി ഏഴാമത് ദോഹ രാജ്യാന്തര സമുദ്ര- പ്രതിരോധ പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കം. ഖത്തര്‍ ആംഡ് ഫോഴ്സ് ആതിഥേയരാവുന്ന പ്രദര്‍ശനം ബുധനാഴ്ച വരെ നീണ്ടുനില്‍ക്കും. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ പങ്കാളികളാവുന്നുണ്ട്. ‘ലോകത്തിന്റെ സമുദ്ര പ്രതിരോധ, സുരക്ഷ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന’ പ്രമേയത്തിലാണ് വിവിധ രാജ്യങ്ങളുടെ സൈനിക, സുരക്ഷ, പ്രതിരോധ സംവിധാനങ്ങളില്‍ ഖത്തറിന്റെ മണ്ണില്‍ അണിനിരക്കുന്നത്. ഡിംഡെക്സില്‍ പങ്കെടുക്കുന്ന 13 പടക്കപ്പലുകള്‍ ഹമദ് രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് പ്രകടമാക്കി മിസൈല്‍ പ്രതിരോധ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് നങ്കൂരമിട്ടു. തുര്‍ക്കി, പാകിസ്താന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ നാവികസേനാവ്യൂഹങ്ങളിലെ അഭിമാനമായ പടക്കപ്പലുകളെല്ലാം ദോഹ തുറമുഖത്തെത്തിയിട്ടുണ്ട്.
21 മുതല്‍ 23 വരെ നടക്കുന്ന ഡിംഡെക്‌സ് പ്രദര്‍ശനത്തില്‍ സമുദ്ര, നാവിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, സുരക്ഷ പദ്ധതികള്‍, സൈബര്‍ സുരക്ഷ സംവിധാനങ്ങള്‍, സുരക്ഷ വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കും.
English summary; Opening of the 7th Doha International Maritime and Defense Exhibition
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.