May 28, 2023 Sunday

Related news

May 18, 2023
April 19, 2023
April 12, 2023
April 1, 2023
March 30, 2023
March 17, 2023
March 11, 2023
February 13, 2023
January 30, 2023
January 11, 2023

‘ഒപ്പം’ പദ്ധതിക്ക് തുടക്കം; സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തൃശൂർ
February 13, 2023 10:46 pm

റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഒപ്പം എന്ന നൂതന പദ്ധതിക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി മന്ത്രി ജി ആർ അനിൽ നിര്‍വഹിച്ചു. അതിദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യമിട്ടാണ് മറ്റൊരാളുടെ സഹായത്തോടെ മാത്രം റേഷൻ വാങ്ങാൻ കഴിയുന്ന വിഭാഗം ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമം സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിക്ക് തുടക്കം കുറിച്ച ഒല്ലൂരിൽ നിന്നു തന്നെയാണ് ഒപ്പം പദ്ധതിക്കും തുടക്കം കുറിക്കുന്നത്. ഗുണഭോക്താക്കളുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ, സാമ്പത്തിക ബാധ്യത വരാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. ഓട്ടോ തൊഴിലാളി സംഘടനയുമായി ചേർന്ന് സർക്കാർ തലത്തിൽ പൊതു വിതരണ വകുപ്പ് ഒരു പദ്ധതി നടപ്പിലാക്കുന്നത് ഇതാദ്യമായാണെന്ന് മന്ത്രി പറഞ്ഞു. പരാതിരഹിതവും കുറ്റമറ്റതുമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

റേഷൻ കാർഡ് ഉടമകളുടെ കൈപ്പറ്റ് രസീത് മാനുവൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷം സാധനങ്ങൾ നൽകുകയും അതിന്റെ വിവരങ്ങൾ അതേദിവസം തന്നെ റേഷനിങ് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ ഇപോസ് മെഷീനിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുക. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 400ഓളം കുടുംബങ്ങൾക്ക് മാസം തോറും പത്താം തീയതിക്കു മുമ്പായി ഒപ്പം പദ്ധതി വഴി വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: oppam scheme started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.