23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

May 19, 2024
July 16, 2023
April 2, 2023
July 30, 2022
July 3, 2022
July 2, 2022
June 2, 2022
April 8, 2022
April 3, 2022
April 3, 2022

മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ച് ഉത്തരവായി

Janayugom Webdesk
തിരുവനന്തപുരം
April 8, 2022 10:45 pm

പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ച് ഉത്തരവായി. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകൾ ചേർന്ന് നടത്തിയ ഏകദിന പരിശോധനയുടെറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏകദിന സംയുക്ത പരിശോധനയിൽ 9594 അപേക്ഷകളിലായി 10889 യാനങ്ങളും 14489 എഞ്ചിനുകളും അപേക്ഷിച്ചതിൽ, 14332 എഞ്ചിനുകൾ പെർമിറ്റ് യോഗ്യമാണെന്ന് കണ്ടെത്തി. 60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു. 97 എഞ്ചിനുകൾ പരിശോധനയ്ക്ക് എത്തിയില്ല. മണ്ണെണ്ണ പെർമിറ്റിന് യോഗ്യമാണെന്നു കണ്ടെത്തിയ 14332 എണ്ണം എഞ്ചിനുകളുടെ ലിസ്റ്റ് അംഗീകരിച്ചു കൊണ്ടാണ് ഈ എഞ്ചിനുകൾക്ക് പെർമിറ്റ് അനുവദിച്ചു ഉത്തരവായത്. 2015 ലാണ് മണ്ണെണ്ണ പെര്‍മിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഫെബ്രുവരിയിൽ നടത്തിയതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Eng­lish Sum­ma­ry: Order grant­i­ng kerosene per­mit for fishing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.