കൊച്ചിയിലെ കായല്‍ കൈയേറി കെട്ടിടം നിര്‍മിച്ചെന്ന പരാതിയില്‍ ഗായകന്‍ എം ജി ശ്രീകുമാറിനെതിരെ കേസെടുക്കും.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് എം ജി ശ്രീകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം എം ജി ശ്രീകുമാര്‍ കായല്‍ കൈയേറി വീട് നിര്‍മിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ഈ പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. 2010‑ലാണ് ബോള്‍ഗാട്ടി പാലസിന് സമീപം എം ജി ശ്രീകുമാര്‍ 11 സെന്റ് ഭൂമി വാങ്ങിയത്. പിന്നീട് ഈ സ്ഥലത്ത് വീട് നിര്‍മിക്കുകയായിരുന്നു.
English Summary: Order to file a case against singer MG Sreekumar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.