27 July 2024, Saturday
KSFE Galaxy Chits Banner 2

ഇൻകാസ് ഷാർജയുടെ ഗംഭീര ഓണാഘോഷം

Janayugom Webdesk
ഷാർജ
October 18, 2022 8:23 am

ഇൻകാസ് ഷാർജ സഫാരിമാളിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. പാട്ടും നൃത്തവും മാവേലിയെഴുന്നള്ളത്തും ഓണസദ്യയും പൂക്കളവുംചേർന്ന ആഘോഷം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. നന്മയുടെ ആഘോഷത്തിൽ പ്രവാസി മലയാളികൾ ഒരുമിക്കുന്നത് കേരളത്തിന് അഭിമാനമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഒത്തൊരുമയാണ് ഒരു നാടിന്റെ വികസനമെന്നത് മലയാളികളിലൂടെ ലോകം പഠിക്കണമെന്നും മോഹനൻ അഭിപ്രായപ്പെട്ടു.

ഇൻകാസ് പ്രസിഡന്റ് അഡ്വ. വൈ എ റഹീം ചടങ്ങിൽ അധ്യക്ഷനായി. ജനറൽ കൺവീനർ ബാബു വർഗീസ് ആമുഖപ്രഭാഷണം നടത്തി. ഇൻകാസ് യുഎഇ ആക്ടിങ് പ്രസിഡന്റ് ടി എ രവീന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ജാബിർ, വർക്കിങ് പ്രസിഡന്റ് ബിജു എബ്രഹാം, ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ടി വി നസീർ, ടി കെ ശ്രീനാഥ്, വ്യവസായ സംരംഭകൻ എൻ  മുരളീധരപണിക്കർ എന്നിവർ ആശംസകൾ പറഞ്ഞു. വി നാരായണൻ നായർ സ്വാഗതവും മാത്യുജോൺ നന്ദിയും പറഞ്ഞു. എ വി മധു, റോയ് മാത്യു എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry: orga­nized Onam cel­e­bra­tions at Incas Shar­jah Safari Mall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.