18 May 2024, Saturday

Related news

May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024

ഭക്ഷ്യവിതരണത്തിനിടെ തിക്കും തിരക്കും: നെെജിരീയയില്‍ 31 മരണം

Janayugom Webdesk
അബുജ
May 29, 2022 8:28 pm

തെക്കൻ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സൗജന്യ ഭക്ഷ്യവിതരണ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ദരിദ്രരെ സഹാ‌‌യിക്കാൻ സംഘടിപ്പിച്ച പരിപാടിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരു ഗർഭിണിയും നിരവധി കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്‍പി റിപ്പോർട്ട് ചെയ്തു. റിവേഴ്‌സ് സ്റ്റേറ്റിലെ കിങ്സ് അസംബ്ലി പെന്തക്കോസ്‍ത് പള്ളി സംഘടിപ്പിച്ച ഷോപ്പ് ഫോർ ഫ്രീ സന്നദ്ധ പരിപാടിയിൽ പങ്കെടുത്തവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് വക്താവ് പറഞ്ഞു. 

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത്. എന്നാൽ ആളുകൾ രാവിലെ അഞ്ച് മണിക്ക് തന്നെ എത്തി. തിരക്കുമൂലം ​പൂട്ടിയിട്ട ​ഗേറ്റ് തകർത്താണ് ആളുകൾ അകത്തുപ്രവേശിക്കുകയായിരുന്നു. ചവിട്ടിയരക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സുരക്ഷാസേയെ പ്രദേശത്ത് വിന്യസിച്ചു. 

പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകി. ഭക്ഷ്യവസ്തുക്കളും വസ്ത്രവുമുള്‍പ്പെടയുള്ള അവശ്യസാധനങ്ങളാണ് സൗജന്യമായി വിതരണം ചെയ്യാൻ കൊണ്ടുവന്നിരുന്നത്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. 2013 ൽ തെക്കുകിഴക്കൻ സംസ്ഥാനമായ അനമ്പ്രയിലെ പള്ളിയിലുണ്ടായ തിരക്കിൽപ്പെട്ട് 24 പേർ മരിച്ചിരുന്നു. 

എണ്ണ സമ്പത്ത് ഉണ്ടായിരുന്നിട്ടും നൈജീരിയയിലെ പത്തില്‍ നാല് പേരും കടുത്ത ദാരിദ്യത്തിലായിരുന്നു ജീവിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ ഭക്ഷ്യ ഇന്ധന വില ഉയര്‍ന്നത് മറ്റ് എല്ലാ രാജ്യങ്ങളെ പോലെയും നൈജീരിയെയും ബാധിച്ചു.

Eng­lish Summary:Overcrowding dur­ing food dis­tri­b­u­tion: 31 deaths in Nigeria
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.