27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ഇന്ത്യയുമായി സമാധാനപരമായ ബന്ധം പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന്‍

Janayugom Webdesk
ഇസ്‍ലാമാബാദ്
April 17, 2022 10:35 pm

ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തിലാണ് ഷഹബാസ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ത്ഥപൂര്‍ണമായ സംഭാഷണത്തിലൂടെ ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം നേടാനാകും. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞു. 

ക്രിയാത്മകമായ ഇടപെടല്‍ ആഗ്രഹിക്കുന്നുവെന്ന് കത്തിന് നരേന്ദ്ര മോഡി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.ഇരു രാജ്യങ്ങളും ഹൈക്കമ്മീഷനുകളുടെ എണ്ണം കുറച്ചു. നിലവില്‍ ഇരു തലസ്ഥാനത്തും മുഴുവന്‍ സമയ ഹൈക്കമ്മിഷണര്‍മാരില്ല.

Eng­lish Summary:Pakistan hopes for peace­ful rela­tions with India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.