22 January 2026, Thursday

Related news

January 18, 2026
December 23, 2025
November 1, 2025
September 22, 2025
July 21, 2025
July 19, 2025
July 8, 2025
May 28, 2025
May 27, 2025
May 22, 2025

ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം; സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ഡോണ്‍ സാന്നിധ്യം

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2026 10:17 am

ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടത്. 5മിനിറ്റ് നേരം പ്രദേശത്തുകൂടി പറന്ന ശേഷം പാകിസ്ഥാന്‍ ഭാഗത്തേക്ക് ഡ്രോണ്‍ നീങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷ സേന നടപടി സ്വീകരിച്ചു. 

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എന്നാൽ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് എത്തുന്നത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു 

ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി പറഞ്ഞത്. ഇന്ത്യയ്ക്ക് ഭീഷണിയായ ഭീകരകേന്ദ്രങ്ങൾ തകർത്തു. പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളിലും ഇന്ത്യൻ ആക്രമണമുണ്ടായെന്നും ജനറൽ ദ്വിവേദി അഭിപ്രായപ്പെട്ടത് 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.