അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ ഭാഗത്ത് നിന്ന് പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ച ഡ്രോൺ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) സേന വെടിവച്ചിട്ടു. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ബിഎസ്എഫ് സൈനികരാണ് പുലർച്ചെ 4.35ന് ഡ്രോൺ കണ്ടതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോണ്‍ വഴി എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബിഎസ്എഫ് ഡിഐജിയുടെ മേൽനോട്ടത്തിലാണ് തിരച്ചിൽ നടക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ചരക്കുകളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ, പാകിസ്ഥാനിൽ നിന്ന് 191 ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു. 191 ഡ്രോണുകളിൽ 171 എണ്ണം പഞ്ചാബ് സെക്ടറിലൂടെ ഇന്ത്യപാകിസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചപ്പോൾ 20 എണ്ണം ജമ്മു പ്രവിശ്യയില്‍ കണ്ടതായി ഔദ്യോഗിക സ്രോതസുകള്‍ പറയുന്നു.
പാകിസ്ഥാനിൽ നിന്ന് ജമ്മുവിലെയും പഞ്ചാബിലെയും അന്താരാഷ്ട്ര അതിർത്തിയിലൂടെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നുകളും കടത്താൻ പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു. ഇതുവരെ വെടിവെച്ചിട്ട ഡ്രോണുകളിൽ നിന്ന് പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടത്തിയ വിവിധ എകെ സീരീസ് റൈഫിളുകൾ, പിസ്റ്റളുകൾ, എംപി 4 കാർബൈനുകൾ, കാർബൈൻ മാഗസിനുകൾ, ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഗ്രനേഡുകൾ, മയക്കുമരുന്ന് എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഏജൻസികളും ബിഎസ്എഫ് ഇന്റലിജൻസും ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച്, താഴ്‌വരയിലും പഞ്ചാബിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായും അഫ്ഗാൻ ഹെറോയിൻ പാക്കറ്റുകൾ വിതരണം ചെയ്യുന്നതിനും ഡ്രോണുകൾ ഉപയോഗിക്കുന്നു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും കടത്തുന്നതിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർഇതൊയ്ബയും അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത് ക്യാമ്പുകളുള്ള ഐഎസ്‌ഐയുടെ പിന്തുണയുള്ള മറ്റ് ഭീകര സംഘടനകളുമാണെന്നാണ് വിവരം.
English Summary: Pakistani drones shot down by soldiers along the border
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.