ജാമ്യം അവസാനിച്ചതിനുശേഷം പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി. ജൂണ്‍ രണ്ടിന് മൂന്നാഴ്ചത്തെ ട്രാന്‍സിറ്റ് ജാമ്യം ലഭിച്ച ഇമ്രാന്‍ ഖാനെ ബനി ഗാലയിലെ വസതിക്ക് പുറത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി റാണാ സനാതുള്ളയാണ് അറിയിച്ചത്.
കലാപം, രാജ്യദ്രോഹം, അരാജകത്വം എന്നിവയുള്‍പ്പെടെ രണ്ട് ഡസന്‍ കേസുകളില്‍ ഇമ്രാന്‍ ഖാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് റാണ പറഞ്ഞു. എതിരാളികളെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും ജനാധിപത്യപരമായ മൂല്യങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഒരു ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനാകാന്‍ കഴിയുമെന്നും റാണ ചോദിച്ചു.
English summary; Pakistani minister says Imran Khan will be arrested after bail expires
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.