ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് (ജെഎം) സംഘടനയിലെ രണ്ട് പാകിസ്ഥാൻ ഭീകരരെ തിരിച്ചറിഞ്ഞു. സുൽത്താൻ പത്താൻ, സബിയുള്ള എന്നീ ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
2018 മുതല്‍ കുൽഗാം ‚ഷോപിയാൻ ജില്ലകളിലെ പ്രദേശങ്ങളിൽ ഇവര്‍ സജീവമാണെന്നും ഐജിപി വിജയ് കുമാർ അറിയിച്ചു. രണ്ട് എകെ റൈഫിളുകളും ഏഴ് എകെ മാഗസിനുകളും ഒമ്പത് ഗ്രനേഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി കുമാർ പറഞ്ഞു.
ശനിയാഴ്ച കുൽഗാമിലെ മിർഹാമ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ഇതിന് പിന്നാലെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
English summary;Pakistani Terrorists Killed In Encounter In South Kashmir Identified
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.