15 November 2025, Saturday

Related news

August 9, 2025
July 20, 2025
July 27, 2024
May 9, 2024
September 18, 2023
September 13, 2023
September 4, 2023
July 18, 2023
April 16, 2023
April 16, 2023

സമാജ് വാദി പാര്‍ട്ടി മുന്‍ എംപി അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു

Janayugom Webdesk
ലഖ്‌നൗ
April 16, 2023 12:02 am

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ തലവനുമായിരുന്ന അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം.
പ്രയാഗ്രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകവെയായിരുന്നു സംഭവം. അതിഖിന്റെ സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ അസദ് മരിച്ചത്.

ബിഎസ്പി എംഎല്‍എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് ജയില്‍ ശിക്ഷയില്‍ കഴിഞ്ഞത്. കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചുവരികയായിരുന്നു അതിഖ്.

Eng­lish Sum­ma­ry: Sama­jwa­di Par­ty MP Atiq Ahmed and his broth­er were killed

You may also like this video

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.