10 May 2024, Friday

Related news

May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024

പനമരം ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

Janayugom Webdesk
കല്‍പ്പറ്റ
September 17, 2021 11:17 am

വയനാട് പനമരത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിഐജിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11 മണിക്ക് ചേരും.

കഴിഞ്ഞ ജൂണ്‍ 10നാണ് നെല്ലിയമ്പത്ത് കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം.

രാത്രി 8.30ഓടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന്‍ മാസ്റ്റര്‍ മരിച്ചു. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അര്‍ജുന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Eng­lish Sum­ma­ry : Pana­ma­ram dou­ble mur­der accused arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.