2 May 2024, Thursday

ബംഗാളിലെ പോളിംഗ് സ്റ്റേഷനിലെ ശുചിമുറിയിൽ അർദ്ധസൈനികരെ മ രിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കൂച്ച്ബെഹാർ
April 19, 2024 12:33 pm

പശ്ചിമ ബംഗാളിൽ പോളിംഗ് സ്റ്റേഷനിലെ ശുചിമുറിയിൽ കാൽ വഴുതി വീണ് അർദ്ധസൈനികൻ മരിച്ചു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഉൾപ്പെടുന്ന കൂച്ച്ബെഹാറിലെ മാതഭംഗയിലെ പോളിംഗ് സ്റ്റേഷനിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ജവാനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ശുചിമുറിയിൽ കാൽ വഴുതി വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക വിവരം ഉദ്ധരിച്ച് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു‍‍.

കനത്ത സുരക്ഷയിലാണ് കൂച്ച്‌ബെഹാറിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പിനിടെ വടക്കൻ ബംഗാളിലെ ഒരു ഉയർന്ന സീറ്റായ കൂച്ച്‌ബെഹാറിൽ സംഘർഷം നടന്നിരുന്നു. സിതാൽകുച്ചിയിലെ ഒരു പോളിംഗ് ബൂത്തിന് പുറത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ വെടിയേറ്റ് മരിച്ചു, അതിനുശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് നിർത്തി.2019‑ൽ ബി.ജെ.പി വിജയിച്ച ബംഗാളിലെ അലിപുർദുവാർസ്, ജൽപായ്ഗുരി സീറ്റുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Para­mil­i­tary Per­son­nel Found Dead In Polling Sta­tion Wash­room In Bengal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.