വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം നല്‍കുന്ന ചിക്കൻ പീസുകള്‍ അധ്യാപകര്‍ അടിച്ചുമാറ്റുന്നതായി പരാതി. കൊല്‍ക്കത്തയിലെ മാള്‍ഡയിലെ ഒരു സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ചിക്കൻ കൊടുക്കുന്ന ദിവസം ഇതില്‍ നിന്ന് കാലുകളും നല്ല കഷ്ണങ്ങളുമെല്ലാം അധ്യാപകര്‍ മാറ്റി വയ്ക്കുന്നുവെന്നാണ് ആരോപണം.
നല്ല കഷണങ്ങള്‍ മാറ്റിവച്ച ശേഷം കുട്ടികള്‍ക്ക് കഴുത്തും കരളും ആമാശയവുമെല്ലാം നല്‍കുമെന്നാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആരോപിക്കുന്നത്. പതിവായി ചിക്കൻ കൊടുക്കുന്ന ദിവസം കുട്ടികള്‍ നിരാശപ്പെട്ട് വീട്ടിലെത്തുകയും മാതാപിതാക്കളോട് പരാതിപ്പെടുകയും ചെയ്തതോടെ ഇവരെല്ലാം സ്കൂളിലെത്തി അധ്യാപകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ശേഷം ആറ് അധ്യാപകരെ മാതാപിതാക്കള്‍ സ്കൂളിലെ ഒരു മുറിക്കകത്ത് നാല് മണിക്കൂറോളത്തേക്ക് പൂട്ടിയിടുകയും ചെയ്തു. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
English Summary: Parents Lock Up Teachers After They Kept Mid-Day Meal’s Chicken Leg Pieces For Themselves
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.