ഏറ്റവും ധനികനായ എംപിയാകാനൊരുങ്ങി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹെറ്ററോ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബന്ദി പാര്‍ത്ഥ സാരഥി റെഡ്ഡി. തെലങ്കാന രാഷ്ട്ര സമിതിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ് റെഡ്ഡി.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ, പാർത്ഥസാരഥി റെഡ്ഡിയുടെ ആസ്തി ഏകദേശം 3,909 കോടി രൂപയും കുടുംബത്തോടൊപ്പം 5,300 കോടി രൂപയുമാണ്. അദ്ദേഹത്തിന്റെ ആസ്തികളിൽ ഭൂരിഭാഗവും ഹെറ്ററോ ഗ്രൂപ്പിലെ ഓഹരികളും നിക്ഷേപങ്ങളുമാണ്.
2021 വരെ ബിഹാറില്‍ നിന്നുള്ള മഹേന്ദ്ര പ്രസാദായിരുന്നു ഏറ്റവും ധനികനായ എംപി. ഭാര്യയുടേത് ഉള്‍പ്പെടെ 4070 കോടി രൂപയിലധികമായിരുന്നു മഹേന്ദ്ര പ്രസാദിന്റെ ആസ്തി. പ്രസാദിന്റെ മരണത്തിന് ശേഷം 2577 കോടിയുടെ ആസ്തിയുള്ള അല്ല അയോധ്യാ റാമി റെഡ്ഡിയായിരുന്നു ഏറ്റവും ധനവാനായ എംപി. ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗമായിരുന്നു ഇദ്ദേഹം.
ഡ്രഗ്സ് ആന്റ് കോസ്മറ്റിക് നിയമ പ്രകാരം നാല് കേസുകളും പാര്‍ത്ഥസാരഥി റെഡ്ഡിക്കെതിരെയുള്ളതായി സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.
English Summary: Parthasarathy Reddy to become richest MP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.