19 December 2024, Thursday
KSFE Galaxy Chits Banner 2

പാർട്ടി ഓഫീസുകൾ ജനസേവന കേന്ദ്രങ്ങളായി മാറണം: കാനം

Janayugom Webdesk
പാലക്കാട്
April 11, 2022 9:40 pm

പാർട്ടി ഓഫീസുകൾ സാധാരണക്കാർക്ക് എപ്പോഴും ഏതാവശ്യത്തിനും എത്തിച്ചേരാനുള്ള ജനസേവന കേന്ദ്രങ്ങളായി മാറണമെന്നും സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പി കൃഷ്ണപ്പിളള സ്മാരക മണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാചകത്തിന്റെ വിലവർധിപ്പിച്ച് ജനങ്ങളെ ദ്രോ ഹിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. മരുന്നിന്റെയും രാസവളങ്ങളുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിച്ച് സാധാരണക്കാരുടെ ജീവതം ദുസ്സഹമാക്കി മാറ്റിയ കേന്ദ്ര സർക്കാരിനെതിരെ ജനം പോരാട്ടം തുടരുകയാണ്. എല്ലാ മേഖലകളിലും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ സാധാരണക്കാരോട് ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. 25 കോടിയിലധികം തൊഴിലാളികൾ പങ്കെടുത്ത പണിമുടക്ക് ബി ജെപി സർക്കാരിന് താക്കീതായി മാറി. വൻ ജനരോഷം ഭയന്ന് ഇപ്പോൾ ഇന്ധന വില വർധനവ് നിർത്തിവെച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

 

സിപിഐ സംസ്ഥാന സമിതി അംഗം കെ പി സുരേഷ് രാജ് അധ്യക്ഷതവഹിച്ച യോഗത്തിൽ മണ്ണൂർഎൽസി മന്ദിരത്തിലെ അ ച്യുത മേനോൻ ഹാൾ ദേശീ? എക്സി അംഗം കെ ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. പി കൃഷ്ണപിള്ളയുടെ ഫോട്ടോ അനാശ്ചാദനം റവന്യൂ മന്ത്രി കെ രാജനും നിർവ്വഹിച്ചു. സംസ്ഥാന എക്സി അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, സംസ്ഥാന സമിതി അംഗം കെ മല്ലിക, ജില്ലാ അസി സെക്രട്ടറി കെ കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറി കെ വേലു, ജില്ലാ കൗൺസിൽ അംഗം മുരളി കെ താരേക്കാട്, പി വിശ്വംഭരൻ സംസാരിച്ചു. കെ വി രവീന്ദ്രൻ റിപ്പോർട്ടും എൽ സി സെക്രട്ടറി തങ്കപ്പൻ സ്വാഗതവും എം ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Eng­lish Summary:Party offices should be turned into pub­lic ser­vice cen­ters: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.