27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; ടിടിഇ ട്രെയ്നില്‍ നിന്ന് തള്ളിയിട്ട സൈനികന്റെ കാല്‍ അറ്റു

Janayugom Webdesk
ബറേലി
November 18, 2022 12:11 pm

ട്രെയ്നില്‍ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ടിടിഇ ട്രെയ്നില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്റെ കാല്‍ അറ്റുപോയി. യുപിയിലെ ബറേലി റയില്‍വേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരന്റെ നില ഗുരുതരമായി തുടരുകയാണ്. ടിടിഇയായ സുപന്‍ ബോറയ്ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ദിബ്രുഗഢ്- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്സില്‍ യാത്ര ചെയ്ത പട്ടാളക്കാരനായ സോനുവിനെയാണ് ട്രെയ്നില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടത്. 

വീഴ്ചയില്‍ ട്രെയ്നിന് അടിയിലേക്ക് പോയ സോനുവിനെ ഉടനടി തന്നെ സമീപത്തെ മിലിട്ടറി ഹോസ്പിറ്റലില്‍ എത്തിച്ചു. ഒളിവില്‍ പോയ ടിടിഇ സുപന്‍ ബോറയ്ക്കെതിരെ 307ാം വകുപ്പ് പ്രകാരം പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary:Passengers leg ampu­tat­ed after tte was pushed from THE train
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.