പട്ടേരി – കുതിരവട്ടം ക്രോസ് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് – മീഞ്ചന്ത ബൈപാസുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വീതി കൂട്ടി നവീകരിക്കുന്നത്. നിലവിൽ ഇടുങ്ങിയ റോഡാണിത്. വീതി കൂട്ടുന്നതോടു കൂടി ഏറെക്കാലത്തെ ഗതാഗതകുരുക്കിന് പരിഹാരമാകും. പ്രദേശവാസികളായ 13 പേർ സൗജന്യമായി വിട്ടു നൽകിയ സ്ഥലമാണ് റോഡ് വീതി കൂട്ടുന്നതിനായി ഉപയോഗിക്കുന്നത്.ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഡോ ജയശ്രീ, കൗൺസിലർമാരായ അനിൽകുമാർ, സുജേഷ്, വാർഡ് കൺവീനർ ജയരാജൻ, റോഡ് കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.