23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

ദിലീപിന്റെ ഫോണിൽ രഹസ്യ കോടതി രേഖകൾ കൈമാറിയ ആൾ നിരീക്ഷണത്തിൽ

Janayugom Webdesk
കൊച്ചി
March 31, 2022 3:33 pm

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകൾ അയച്ച വ്യക്തിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴായിരുന്നു ദിലീപിന്റെ ഫോണിൽ അതീവ രഹസ്യമായ കോടതി രേഖകൾ എത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകളായിരുന്നു ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയത്. ഇവ ദിലീപിന്റെ ഫോണിൽ സ്റ്റോർ ചെയ്ത നിലയിലായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ നിന്ന് ഇവ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തേ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത സായ് ശങ്കറിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോഴും ഈ കോടതി രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. നേരത്തേ ഇക്കാര്യം സായ് ശങ്കറും സമ്മതിച്ചിരുന്നു. ദിലീപിന്റെ ഫോണിലേക്ക് വിവരങ്ങൾ വാട്സ് ആപ്പിലൂടെയാണ് എത്തിതെന്നും അഭിഭാഷകൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് ആ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നുമായിരുന്നു സായ് ശങ്കർ പറഞ്ഞത്. എന്നാൽ ആരാണ് ഈ ദൃശ്യങ്ങൾ ദിലീപിന്റെ ഫോണിലേക്ക് അയച്ചതെന്ന കാര്യത്തിൽ സായ് ശങ്കർ മറുപടി പറയാൻ തയ്യാറായിരുന്നില്ല. കോടതിയിൽ നിന്നും സർട്ടിഫൈഡ് കോപ്പിയായി ലഭിച്ച രേഖകൾ അല്ല ദിലീപിന്റെ ഫോണിലെത്തിയതെന്നാണ് വിവരം. 

കൈയ്യെഴുത്ത് രേഖകൾ ഉൾപ്പെടെയാണ് അന്വേഷണ സംഘം വീണ്ടെടുത്തിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ കൈമാറുന്ന രേഖകളാണ് സർട്ടിഫൈഡ് കോപ്പികൾ. ഇപ്പോൾ കണ്ടെത്തിയ വിവരങ്ങൾ ദിലീപ് നിയമവിരുദ്ധമായി ദിലീപ് സംഘടിപ്പിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. ഇതോടെ കോടതി ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാൽ ഉടൻ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം രേഖകൾ ദിലീപ് ജീവനക്കാരിൽ നിന്നും നേരിട്ട് ബന്ധം സ്ഥാപിച്ച് ശേഖരിച്ചതാണോ അതോ അഭിഭാഷകർക്ക് ജീവനക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയതാണോയെന്ന കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Eng­lish Summary:person who hand­ed over the secret court doc­u­ments on Dileep­’s phone is under surveillance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.