27 July 2024, Saturday
KSFE Galaxy Chits Banner 2

പി കെ കാളന്‍ പുരസ്‌കാരം ചെറുവയല്‍ രാമന്

Janayugom Webdesk
തിരുവനന്തപുരം
August 10, 2022 10:20 pm

പി കെ കാളന്‍ പുരസ്‌കാരം നെല്ലച്ഛന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെറുവയല്‍ രാമന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക് ലോര്‍ പഠനം, ഫോക് ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും ഗദ്ദിക കലാകാരനുമായിരുന്ന അന്തരിച്ച പി കെ കാളന്റെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നത്. കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിലാണ് ചെറുവയല്‍ രാമന് പുരസ്‌കാരം നല്‍കുന്നത്.

സാംസ്‌കാരിക വകുപ്പ് നിശ്ചയിച്ച വിദഗ്ധരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. കാര്‍ഷിക മേഖലയില്‍ പരമ്പരാഗത നെല്‍ വിത്തുകളുടെ സംരക്ഷണവും വ്യാപനവും കര്‍മ്മമായി ഏറ്റെടുത്ത ചെറുവയല്‍ രാമന്‍ ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലില്‍ നടന്ന ലോകകാര്‍ഷിക സെമിനാറിലുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടന്ന സെമിനാറുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: pk kalan award to cheru­vay­al raman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.