16 June 2024, Sunday

Related news

June 11, 2024
May 27, 2024
May 20, 2024
April 21, 2024
March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 24, 2024
January 21, 2024

132 യാത്രക്കാരുമായി പോയ വിമാനം ചൈനയില്‍ തകർന്നുവീണു

Janayugom Webdesk
ബീജിങ്
March 21, 2022 2:10 pm

132 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് തെക്കുപടിഞ്ഞാറൻ ചൈനയിൽ തകർന്നുവീണു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ 133 പേർ ഉണ്ടായിരുന്നതായി സംസ്ഥാന മാധ്യമങ്ങൾ നേരത്തെ അറിയിച്ചത്.

ബോയിംഗ് 737 എന്ന വിമാനം ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്ത് തകർന്നുവീണതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വിമാനത്തിന് തീപിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.

കുൻമിങ്ങിൽ നിന്ന് ഗ്വാങ്ഷൗവിലേക്കുള്ള  ഈസ്റ്റേൺ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11നാണ് പുറപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.22ന് വിമാനവുമായുള്ള ബന്ധം നഷ്ട്ടമായതായി അധികൃതര്‍ അറിയിച്ചു. ചൈനയില്‍  2010 ലാണ് അവസാന ജെറ്റ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 96 പേരിൽ 44 പേരും കൊല്ലപ്പെട്ടിരുന്നു.

eng­lish sum­ma­ry; Plane Car­ry­ing 133 Crash­es In China

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.