സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷാ തീയതി നീട്ടുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഇതുവരെ 4,17,880 വിദ്യാർത്ഥികള്‍ അപേക്ഷിച്ചു. ഇതിൽ എസ്എസ്എൽസിക്കാർ 4,10,095 ആണ്. സ്പോട്സ് ക്വാട്ടയിൽ ആകെ 2051 അപേക്ഷകരിൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് 301 പേരുടെ അപേക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ വരും ദിവസങ്ങളിലും ലഭ്യമായ അപേക്ഷകളിൽ പരിശോധന തുടരും.
പ്ലസ് വൺ അപേക്ഷാ സമർപ്പണ സമയം ഇന്ന് വൈകിട്ട് അഞ്ചിനാണ് സമാപിക്കുക. ഇന്നലെ വൈകിട്ട് ഐസിഎസ്ഇ പത്താം ക്ലാസ് ഫലം വന്നിട്ടുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സിബിഎസ്ഇക്ക് കത്തയച്ചിട്ടും ഫലപ്രഖ്യാപനത്തെകുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് ക്ലാസുകൾ വൈകിപ്പിക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ആദ്യഘട്ട അപേക്ഷ ഷെഡ്യൂൾ പ്രകാരം ഇന്ന് അവസാനിപ്പിച്ചേക്കും. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ടുമെന്റുകളിൽ അവസരം നൽകാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.
English Summary: Plus One: 4,17,880 applicants
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.