2 May 2024, Thursday

Related news

May 2, 2024
October 5, 2023
July 10, 2023
October 29, 2022
May 22, 2022
April 15, 2022
February 3, 2022
November 9, 2021
October 24, 2021
October 18, 2021

ഇന്ത്യൻ മരുന്നുകളില്‍ വിഷാശം; അലർജിക്കും ചുമയ്ക്കുമെതിരെയുള്ളവ പട്ടികയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2023 10:15 pm

രണ്ട് ഇന്ത്യൻ നിര്‍മ്മിത മരുന്നുകള്‍ കൂടി വിവാദത്തില്‍. അലർജിക്കെതിരെയുള്ള ഒരു മരുന്നും മറ്റൊരു ചുമമരുന്നും വിഷാംശമുള്ളതാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ കണ്ടെത്തി. ഗുജറാത്ത്, തമി‌ഴ്നാട് ആസ്ഥാനമായുള്ള രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകളില്‍ ഉയർന്ന അളവിൽ വിഷപദാര്‍ത്ഥങ്ങളായ ഡൈഎഥിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും കണ്ടെത്തി. കഴിഞ്ഞ വർഷം ഗാംബിയ, ഉസ്ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിലെ മരണത്തിനിടയാക്കിയ സിറപ്പുകളില്‍ ഈ വിഷപദാര്‍ത്ഥങ്ങളുടെ അളവ് കണ്ടെത്തിയിരുന്നു. 

ഗുജറാത്ത് ആസ്ഥാനമായുള്ള നോറിസ് ലിമിറ്റഡ് കമ്പനിയിലെ ചുമമരുന്നുകളില്‍ 0.118 ശതമാനം എഥിലീന്‍ ഗ്ലൈക്കോളും അലര്‍ജി തടയാനുള്ള മരുന്നുകളില്‍ 0.171 ശതമാനം എഥിലീന്‍ ഗ്ലൈക്കോളും 0.243 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അളവും അടങ്ങിയിട്ടുണ്ട്. കമ്പനിയുടെ അലങ്കേശ്വറിലെ പ്ലാന്റില്‍ ഫുഡ്‌സ് ആന്റ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ (എഫ്‌ഡിസിഎ) പരിശോധന നടത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഫോർട്ട്‌സ് (ഇന്ത്യ) ലബോറട്ടറി നിര്‍മ്മിച്ച ചുമ മരുന്നുകളിലും ഈ വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. 

Eng­lish Summary:Poison in Indi­an Med­i­cines; Anti-aller­gy and anti-cough listed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.