27 July 2024, Saturday
KSFE Galaxy Chits Banner 2

പ്രായപൂര്‍ത്തിയാകാത്ത മകളെ ഗര്‍ഭിണിയാക്കി മുങ്ങിയ പിതാവിനെ വര്‍ഷങ്ങള്‍ക്കുശേഷം കേരള പൊലീസ് പിടികൂടി

Janayugom Webdesk
മലപ്പുറം
March 11, 2022 7:27 pm

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നാടുവിട്ട പിതാവിനെ വര്‍ഷങ്ങള്‍ക്കുശേഷം കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) യാണ് പെരുമ്പടപ്പ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പെരുമ്പടപ്പ് പുത്തൻപള്ളിയിൽ 7 വർഷം മുൻപാണ് ഇയാള്‍ 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിൽ നിന്നാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്.
ബിഹാര്‍ സ്വദേശിനിയായ ആദ്യ ഭാര്യയുടെ മരണ ശേഷം അതിലെ ഇരട്ട പെൺകുട്ടികളുമായി കേരളത്തിൽ എത്തിയ പ്രതി മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്ത് പെരുമ്പടപ്പ് പുത്തൻപള്ളിയില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് തന്റെ ആദ്യ ഭാര്യയിലെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ ഇയാള്‍ ബലാത്സംഗം ചെയ്തത്. ഇതിനുശേഷം നാടുവിട്ട പ്രതിയ്ക്കായി അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്.

 

Eng­lish Sum­ma­ry: Police arrest father for mak­ing minor daugh­ter preg­nant and eloped years later

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.