24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 18, 2024
November 18, 2024
November 18, 2024
October 16, 2024
October 6, 2024
October 4, 2024
September 27, 2024
September 25, 2024
September 23, 2024

ആര്‍എസ്എസ് കാര്യാലയത്തിന് സമീപം ഫോട്ടോഗ്രഫിയും ഡ്രോണും നിരോധിച്ച് പൊലീസ്

Janayugom Webdesk
മുംബൈ
January 8, 2022 1:00 pm

ആര്‍എസ്എസ് കാര്യാലയത്തിന് ചുറ്റുമുള്ള ഭാഗങ്ങലില്‍ ഫോട്ടോഗ്രഫിയും. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടിംഗും നിരോധിച്ച് പൊലീസ്. മഹാരാഷ്ട്രയിലെ ആര്‍എസ്എസ് കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി ബന്ധമുള്ള തീവ്രവാദികള്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആക്രമണം നടത്തിയതായി നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

ഭീഷണിയുടെ വെളിച്ചത്തില്‍, മുന്‍കരുതലിന്റെ ഭാഗമായി നാഗ്പൂര്‍ നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ പോലീസിനെ വിന്യസിച്ചതായി കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. നഗരത്തിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് ചുറ്റും ഫോട്ടോഗ്രാഫിയും ഡ്രോണുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെത്തുന്ന ഏതൊരു ഡ്രോണും ഒന്നുകില്‍ നശിപ്പിക്കുകയോ പോലീസ് പിടിച്ചെടുക്കുകയോ ചെയ്യുമെന്നും നോ-ഡ്രോണ്‍’ സോണില്‍ ഡ്രോണുകളുടെ ഉപയോഗിച്ചാല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂരിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം ആര്‍എസ്എസ് ആസ്ഥാനവും സുരക്ഷാ കാരണങ്ങളാല്‍ നോ ഡ്രോണ്‍ സോണുകളായി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) സ്റ്റേഷനില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രസ്താവന നടത്തിയത്

Eng­lish Sum­ma­ry: Police ban pho­tog­ra­phy and drone near RSS office

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.