29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 21, 2025
April 18, 2025
April 17, 2025
April 17, 2025
April 16, 2025

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

Janayugom Webdesk
April 20, 2022 9:10 am

ആർഎസ്എസ് പ്രവർത്തകൻ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അബ്ദുൾ റഹ്‌മാൻ, ഫിറോസ്, ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെത്തിയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികൾ കൃത്യത്തിനെത്തുമ്പോൾ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്ട്രേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

Eng­lish summary;Police have iden­ti­fied four accused in the Srini­vasan mur­der case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.