10 January 2025, Friday
KSFE Galaxy Chits Banner 2

മോഡലുകളെ ഹോട്ടലിൽ തടഞ്ഞതിന് 6 കേസുകൾ: മനുഷ്യാവകാശ കമ്മീഷനിൽ പോലീസിന്റെ റിപ്പോർട്ട്

Janayugom Webdesk
കൊച്ചി
December 1, 2021 7:18 pm

മോഡലിംഗ്, ഇവന്റ് മാനേജ്മെമെന്റ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറികളിൽ തടഞ്ഞുവച്ച കുറ്റത്തിന് എറണാകുളം ജില്ലയിൽ ആറ് കേസുകൾ  റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ടിക്ടോക് വീഡിയോ ചിത്രീകരിക്കാൻ പൊലീസ് ജീപ്പ് ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളെ മാഫിയ സംഘങ്ങൾ ബ്ലാക്ക് മെയിൽ ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Police report to the Human Rights Commission
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.