26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 16, 2024
December 4, 2024
December 1, 2024
November 27, 2024
November 25, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024

തൊണ്ടിമുതലായ ഫോണില്‍നിന്ന് സ്ത്രീകളുടെ നമ്പര്‍ സംഘടിപ്പിച്ച് ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍

Janayugom Webdesk
June 23, 2022 3:03 pm

തൊണ്ടിമുതലായ ഫോണില്‍നിന്ന് സ്ത്രീകളുടെ നമ്പര്‍ സംഘടിപ്പിച്ച് ഫോണില്‍ വിളിച്ച് ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അഭിലാഷിനെതിരെ നേരത്തെ എസ്പിക്ക്ക്ക് ഒരു യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്.

തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കുകയും സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയും ചെയ്യുന്നതാണ് അഭിലാഷിന്റെ രീതി. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസില്‍ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് ദുരുപയോഗം ചെയ്യുകയായിരുന്നു.

Eng­lish sum­ma­ry; Police­man harass­ing women Suspended

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.