2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

രാഷ്ട്രീയമുതലെടുപ്പ്; ദേശീയതലത്തില്‍ ജാതി സര്‍വേ നടത്താന്‍ നിര്‍ദ്ദേശവുമായി ബിജെപി

കോണ്‍ഗ്രസിന്‍റെ ഒബിസി രാഷ്ട്രിയം തടയുകയെന്ന ലക്ഷ്യമാണ് പിന്നില്‍
Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2023 12:36 pm

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി ദേശീയ തലത്തില്‍ ജാതി സര്‍വേ നടത്താന്‍ ആലോചിക്കുന്നു. നിമയസഭാ തെരഞ്ഞെെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നില പരുങ്ങലിലാണെന്ന സാഹചര്യത്തിലാണ് ജാതി സര്‍വേയുമായി മുന്നോട്ട് പോകുവാനുള്ള തീരുമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന അടക്കം കോണ്‍ഗ്രസ് ഒബിസി രാഷ്ട്രീയം ആയുധമാക്കുന്നത് തടയാനാണ് ബിജെപിയുടെ ലക്ഷ്യം. 

ദേശീയ തലത്തില്‍ തന്നെ ജാതി സര്‍വ്വേ പ്രഖ്യാപിക്കുന്നതിലൂടെ ഹിന്ദു വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. അതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രയോജനം കിട്ടുമെന്നാണ് കണക്കു കൂട്ടല്‍ . ബിജെപി തീവ്രഹിന്ദുത്വം ഉയര്‍ത്തുമ്പോള്‍ മൃദ്രുഹിന്ദുത്വ അജണ്ടയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.ബിജെപി ലക്ഷ്യമിടുന്ന ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് എന്ന ആവശ്യം ഉയര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിട്ടുള്ളത് 

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചരണ രംഗത്തെല്ലാം രാഹുല്‍ഗാന്ധി ഒബിസി രാഷ്ട്രീയം ചര്‍ച്ചയാക്കി. ഇതോടെ ഹിന്ദു വോട്ടുകളും പിന്നോക്ക വോട്ടുകളും ഭിന്നിച്ചുപോകുമോയെന്ന ആശങ്കയിലാണ് ബിജെപി ദേശീയ നേതൃത്വം. അതിനാലാണ് ബിജെപി പെട്ടന്നുതന്നെ ജാതി സെന്‍സസുമായി നീങ്ങാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത് .ജാതി സര്‍വ്വേയെ പൂര്‍ണമായും എതിര്‍ക്കേണ്ട എന്ന നിലപാടിലാണ് ബിജെപി. ദേശീയതലത്തില്‍ തന്നെ ജാതി സര്‍വ്വേ നടത്താനുളള പ്രഖ്യാപനവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആലോചിക്കുന്നു. ബിഹാറില്‍ നടത്തിയ ജാതി സര്‍വ്വേയ്ക്ക് പിന്നാലെ ഒബിസി സംവരണം വര്‍ദ്ധിപ്പിച്ചതും ബിജെപി സ്വാഗതം ചെയ്തത് ഇതിന്റെ വ്യക്തമായ സൂചനയാണ്.

ഛത്തീസ്ഗഡിലെത്തിയ അമിത് ഷാ റായ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് ജാതി സെന്‍സസിനെ ബിജെപി ഒരിക്കലും എതിര്‍ത്തിട്ടില്ല എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും ദളിതരും 70 ശതമാനം വരുന്ന തെലങ്കാനയിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ ഒബിസി രാഷ്ട്രീയത്തെ ബിജെപി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗക്കാരനാകും മുഖ്യമന്ത്രി എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

കോണ്‍ഗ്രസിന്റെ പിന്നാക്ക വിഭാഗം വോട്ട്ബാങ്ക് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ജാതി സര്‍വ്വേ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. വനിതാ സംവരണം പോലെ നടപ്പാക്കിയില്ലെങ്കിലും പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം കാണാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

Eng­lish Summary:
Polit­i­cal Cap­i­tal­ism; BJP pro­pos­es to con­duct caste sur­vey at nation­al level

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.