23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

എംപി പൂനം മഹാജനെ ഒഴിവാക്കി: ഉജ്വല്‍ നികം സ്ഥാനാര്‍ത്ഥി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2024 8:03 pm

മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഉജ്വല്‍ നികമിനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. നിലവിലെ എംപി പൂനം മഹാജനെ ഒഴിവാക്കിയാണ് നികമിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

2008 മുംബൈ ഭീകരാക്രമണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്വല്‍ നികം. മുന്‍ കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്‍, ഗുല്‍ഷന്‍ കുമാര്‍ വധക്കേസുകളിലും ഇദ്ദേഹമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. 

മണ്ഡലത്തെ രണ്ടു തവണയായി പ്രതിനിധീകരിച്ച പൂനം മഹാജനെതിരെ വിരുദ്ധ വികാരമുണ്ടെന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. സിറ്റിങ് എംപിയായിരുന്ന പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പൂനം 2014ല്‍ വിജയം നേടിയത്. 2019ലും പ്രിയയെ തോല്പിച്ചു. മുന്‍ എംപി ഏക്‌നാഥ് ഗെയ്ക‍്‍വാദിന്റെ മകളും ധാരാവി എംഎല്‍എയുമായ വര്‍ഷ ഗെയ്ക‍്‍വാദാണ് ഇവിടെ കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. 

Eng­lish Sum­ma­ry: MP Poon­am Maha­jan dropped: Ujw­al Nikam candidate

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.