നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) വിദ്യാർത്ഥി സംഘടനയുടെ നേതാവ് ബംഗളൂരുവിൽ അറസ്റ്റിലായി. ഒളിവിലായിരുന്ന അമീർ ഹംജയെ വെള്ളിയാഴ്ച രാത്രിയാമ് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അസം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തെക്കൻ നഗരത്തിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അദ്ദേഹത്തെ മൂന്ന് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് ചെയ്തു. ഇയാളെ നാളെ ഗുവാഹത്തിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അസമിലെ ബക്സ ജില്ലയിൽ നിന്നുള്ള ഹംജ, സർക്കാർ പിഎഫ്ഐയെ നിരോധിച്ചതിനുപിന്നാലെ ഒളിവിലായിരുന്നു. അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ 40 പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary: Popular Front leader arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.