27 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 24, 2024
October 18, 2024
October 18, 2024
October 17, 2024
October 15, 2024

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ പ്രചരണം; ഒരാൾ കൂടി അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
May 31, 2022 6:27 pm

തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് നൗഫൽ മുളക്കൻ ആണ് അറസ്റ്റിലായത്. വീഡിയോ അപ്ലോഡ് ചെയ്ത കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി അബ്ദുൾ ലത്തീഫ് രാവിലെ പിടിയിലായിരുന്നു.

കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും ക്രിമിനലുമാണ് അബ്ദുൾ ലത്തീഫ്. 2002ൽ കോട്ടക്കൽ പറപ്പൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിലും ഇയാൾ പ്രതിയായിരുന്നു. പിന്നീട് ആൽബം നിർമ്മാണരംഗത്ത് എഡിറ്റിംഗ് വഴി വ്യാജ വീഡിയോ ഇറക്കിയ കേസിലും മോർഫിങ് നടത്തി അപമാനിച്ച കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

നിരവധി ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ലത്തീഫിന് എതിരെ ലീഗ് നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല. മയക്കുമരുന്ന് മാഫിയകളുമായും കൊട്ടേഷൻ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുള്ളതായി നാട്ടുകാർ പറയുന്നു. ലീഗിന്റെ സജീവ സൈബർ പോരാളിയായ ലത്തീഫ് ഇടതു നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ ഇടാറുണ്ട്.

Eng­lish summary;Pornographic video shared against Joe Joseph; Anoth­er arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.