3 February 2026, Tuesday

Related news

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026

ചികിത്സാ നിഷേധ പരാതിക്കിടെ ബിസ്മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണം ശ്വാസതടസത്തെ തുടർന്നുള്ള ഹൃദയാഘാതം മൂലം

Janayugom Webdesk
തിരുവനന്തപുരം
February 3, 2026 11:26 am

വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ബിസ്‌മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടില്‍ പറഞ്ഞിരുന്നു. ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. 

അതേസമയം പ്രാഥമിക ചികിത്സ നൽകാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും നൽകിയില്ലെന്ന പരാതിയിൽ തന്നെ ഉറച്ച് നിൽക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ബിസ്‌മീറിന് ഓക്സിജൻ നൽകുകയോ സിപിആർ , പൾസ് പരിശോധന തുടങ്ങിയ നടത്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.