3 May 2024, Friday

അവശ്യ സർവ്വീസുകാർക്കുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ്ങ് ഇന്ന് തുടങ്ങും

Janayugom Webdesk
ആലപ്പുഴ
April 20, 2024 8:37 am

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024‑ന്റെ ഭാഗമായി പോസ്റ്റൽ ബാലറ്റിനായി അവശ്യ സർവ്വീസുകാർ സമർപ്പിച്ച 12 ഡി അപേക്ഷകളിൽ പോസ്റ്റൽ ബാലറ്റിനായി അനുമതി ലഭിച്ചവർക്ക് ഇന്നുമുതൽ താഴെ പറയുന്ന കേന്ദ്രങ്ങളിലെത്തി പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് രേഖപ്പെടുത്താവുന്നതാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ 21,22 തീയതികളിലും പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് സൗകര്യമുണ്ടാകും. 

വോട്ടിങ്ങ് കേന്ദ്രങ്ങൾ: അരൂർ — ഗവ. യുപിഎസ് തുറവൂർ വെസ്റ്റ്, കുത്തിയതോട്. ചേർത്തല — മുട്ടം ഹോളി ഫാമിലി എച്ച് എസ് എസ്, ചേർത്തല. ആലപ്പുഴ — എസ് ഡി വി ഗേൾസ് എച്ച് എസ് എസ്, ആലപ്പുഴ. അമ്പലപ്പുഴ — ബ്ലോക്ക് ഓഫീസ്, അമ്പലപ്പുഴ. കുട്ടനാട് — സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം. ഹരിപ്പാട് — ഗവൺമെന്റ് ബോയ്സ് എച്ച് എസ് എസ്, ഹരിപ്പാട്. കായംകുളം-എം എസ് എം കോളജ്, കായംകുളം. മാവേലിക്കര‑ബിഷപ്പ് ഹോസ്ജസ് എച്ച് എസ് എസ്, മാവേലിക്കര. ചെങ്ങന്നൂർ‑റവന്യൂ ഡിവിഷണൽ ഓഫീസ്, ചെങ്ങന്നൂർ. 

Eng­lish Sum­ma­ry: Postal bal­lot vot­ing for essen­tial ser­vices begins today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.