27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 10, 2024
July 4, 2024
May 27, 2024
May 26, 2024
May 26, 2024
May 24, 2024
May 21, 2024
May 10, 2024
April 5, 2024

മരണാനന്തര അവയവദാനം; മഹാരാഷ്ട്ര സ്വദേശി ആനന്ദിന്റെ കൈ ഇനി മറ്റൊരാൾക്ക് തുണയാകും

Janayugom Webdesk
കൊച്ചി
December 2, 2022 9:33 pm

സൂറത്തിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശി ആനന്ദ് ദാങ്കറിന്റെ ( 57 ) കൈ മരണാനന്തര അവയവദാനത്തിലൂടെ ഇനി മറ്റൊരാൾക്ക് തുണയാകും. സൂറത്തിലെ സിവിൽ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ച അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ച ആനന്ദ് ദാങ്കറിന് വ്യാഴാഴ്ച രാത്രിയാണ് ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടർന്ന് മരണാനന്തര അവയവദാനത്തിന് ബന്ധുക്കൾ സമ്മതമറിയിക്കുകയായിരുന്നു. ഗുജറാത്ത് സർക്കാരിന്റെ പ്രത്യേക എയർ ആംബുലൻസിലാണ് കൈ കൊച്ചിയിലേക്കെത്തിച്ചത്. 

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശിയായ 30 വയസ്സുള്ള യുവാവിനാണ് ഈ കൈ തുന്നിച്ചേർക്കുന്നത്. അമൃതയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ച തന്നെ സൂറത്തിലേക്ക് തിരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തുടർന്ന് ഡോക്ടർമാരുടെ സംഘം കൈയ്യുമായി സൂറത്തിൽ നിന്ന് എയർ ആംബുലൻസിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചു. വൈകീട്ട് അഞ്ചരയോടെ വിമാനത്താവളത്തിലെത്തിച്ച കൈ തുടർന്ന് ആംബുലൻസിൽ റോഡ് മാർഗം കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. 

വൈദ്യുതാഘാതമേറ്റ് കൈ നഷ്ടമായ രാജസ്ഥാൻ സ്വദേശിയിൽ ഈ കൈ കൂട്ടിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ രാത്രി വൈകിയും തുടരുകയാണ്. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യർ, ഡോ.കിഷോർ, ഡോ.ജനാർദനൻ, ഡോ.ജിമ്മി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. അമൃത ആശുപത്രിയിൽ നടക്കുന്ന 13-ാമത്തെ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. 

Eng­lish Summary:posthumous organ dona­tion; Anand’s hand from Maha­rash­tra will help some­one else
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.