പോത്തൻകോട് ഗുണ്ടാ ആക്രമണ കൊലപാതകത്തിൽ 9 പ്രതികൾ പൊലീസ് പിടിയിൽ. 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട സുധീഷിന്റെ സുഹൃത്ത് ഷിബിനും കസ്റ്റഡിയില്‍ തുടരു മുഖ്യപ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മിഠായി ശ്യാം എന്നിവർ ഉടൻ പിടിയിലാകുമെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തിയ കേസിൽ 8 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒപ്പം കൊലക്ക് സഹായം ചെയ്തഷിബിനും പൊലീസ് കസ്റ്റഡിയിൽ ഉണ്ട്.ഷിബിനാണ് സുധീഷ് ഒളിവിൽ കഴിയുന്ന സ്ഥലത്തെ പറ്റിയുള്ള സൂചന അക്രമി സംഘങ്ങൾക്ക് കൈമാറിയത് എന്നാണ് പൊലീസിന്റെ സംശയം. ഷിബിനെ കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. സുധീഷിന്റെ ഭാര്യാ സഹോദരനായ ശ്യാമിന് വിവരങ്ങൾ കൈമാറിയത് ഷിബിൻ എന്നാണ് സൂചന.മാത്രമല്ല അക്രമി സംഘം എത്തുന്നതിന് മുൻപ് സുധീഷിന് ഷിബിൻ മദ്യം നൽകിയെന്നും ഇത് സുധീഷ് അക്രമം പ്രതിരോധിക്കാതിരിക്കാൻ ആയിരുന്നുവെന്നുമാണ് വിവരം. അതേസമയം മുഖ്യപ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മിഠായി ശ്യാം എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണ സംഘം തെരച്ചിൽ തുടരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് വധശ്രമ കേസിൽ പ്രതിയായ സുധീഷ് ഒളിച്ച് താമസിച്ചിരുന്ന പോത്തൻകോട് കല്ലൂർ കോളനിയിൽ എത്തി 11 അംഗ അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്. ഇതിനുശേഷം കാൽ വെട്ടിയെടുത്ത് റോഡിൽ എറിയുകയായിരുന്നു.സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണിയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേർക്ക് കൊല്ലപ്പെട്ട സുധീഷ് നാടൻ ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തി. ഇതാണ് പകക്ക് കാരണം.
english summary;Pothencode murder attack, 9 accused arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.