സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കുാനും രാത്രി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടാനുമാണ് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രാത്രി ഉപയോഗത്തിൽ നിരക്ക് കൂട്ടാതെ പറ്റില്ല. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ചാർജ് വർധനയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൃഷ്ണൻകുട്ടി കൂട്ടിച്ചേര്‍ത്തു.
English Summary: Power Minister Krishnankutty said that the power tariff will increase at night
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.