16 June 2024, Sunday

Related news

June 13, 2024
May 30, 2024
May 16, 2024
May 16, 2024
April 29, 2024
April 2, 2024
February 12, 2024
December 3, 2023
October 30, 2023
October 25, 2023

പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ വെടിയേറ്റു മരിച്ചു

Janayugom Webdesk
August 26, 2021 8:49 am

ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആരോഗ്യവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നല്‍കിയ റിപ്പോര്‍ട്ട് പി പി ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വന്‍ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. രണ്ട് കോടി ഡോളറിന്റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ട് കാറില്‍ മടങ്ങുമ്പോഴാണ് അപകടം. ബബിതെയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ENGLISH SUMMARY:PPE kit scam has been shot dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.