11 May 2024, Saturday

Related news

May 2, 2024
April 22, 2024
March 22, 2024
February 21, 2024
February 17, 2024
February 16, 2024
January 6, 2024
January 5, 2024
November 25, 2023
November 25, 2023

പ്രഗ്യാന്‍ റോവര്‍ ഗതിമാറ്റി 

Janayugom Webdesk
ന്യൂഡല്‍ഹി
August 28, 2023 10:28 pm
പ്രഗ്യാൻ റോവറിന്റെ യാത്രാമധ്യേ നാല് മീറ്റര്‍ ആഴമുള്ള ഗര്‍ത്തം കണ്ടെത്തിയതിനെതുടര്‍ന്ന് ഗതി മാറ്റിയതായി ഐഎസ്ആര്‍ഒ. മൂന്ന് മീറ്റര്‍ മുന്നില്‍ ഗര്‍ത്തം റോവര്‍ കണ്ടെത്തിയതായും തുടര്‍ന്ന് സുരക്ഷിത പാതയിലേക്ക് മാറ്റിയതായും സമൂഹമാധ്യമമായ എക്സിലൂടെ ഐഎസ്ആര്‍ഒ  അറിയിച്ചു. റോവര്‍ പുതിയ പാതയില്‍ സുരക്ഷിത യാത്ര തുടരുന്നതായും ബഹിരാകാശ ഗവേഷണ കേന്ദ്രം പറഞ്ഞു.
ചാന്ദ്ര ദിനം പൂര്‍ത്തീകരിക്കുന്നതിനായി ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാണ് ആറു ചക്രങ്ങളുള്ള റോവര്‍ ശ്രമിക്കുന്നതെന്നും സ്പേസ് ആപ്ലിക്കേഷൻ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി അറിയിച്ചു.
Eng­lish sum­ma­ry; Pragyan Rover changed chan­drayan 3
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.