27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 10, 2024
May 11, 2024
May 2, 2024
April 22, 2024
March 22, 2024
February 21, 2024
February 17, 2024
February 16, 2024
January 6, 2024
January 5, 2024

ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ ഇന്ന് ബഹിരാകാശത്തേക്ക്

Janayugom Webdesk
ശ്രീഹരിക്കോട്ട
February 17, 2024 10:52 am

ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹം ഇൻസാറ്റ്-3 ഡിഎസ് ഇന്ന് വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്ന റോക്കറ്റാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹവുമായി കുതിച്ചുയരുക. വൈകുന്നേരം 5.35നാണ് വിക്ഷേപണം. റോക്കറ്റിന്റെ പരാജയ നിരക്ക് 40 ശതമാനമാണ്. 15 ദൗത്യങ്ങളില്‍ ആറെണ്ണം പരാജയപ്പെട്ടതോടെയാണ് ഇൻസാറ്റ്-3 ഡിഎസുമായി കുതിക്കുന്ന ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനെ (ജിഎസ്എൽവി) ഐഎസ്ആർഒ മുൻ ചെയർമാൻ ‘നോട്ടി ബോയ്’ അഥവാ വികൃതിക്കുട്ടൻ എന്ന് വിശേഷിപ്പിച്ചത്.

2023 മേയ് 29ന് ജിഎസ്എല്‍വിയുടെ അവസാന വിക്ഷേപണം വിജയകരമായിരുന്നെങ്കിലും 2021 ഓഗസ്റ്റ് 12ലെ വിക്ഷേപണം പരാജയമായിരുന്നു. അതേസമയം ജിഎസ്എല്‍വി മാര്‍ക്ക്3 എന്ന ബാഹുബലി റോക്കറ്റ് പൂര്‍ണ വിജയമായിരുന്നു. ബാഹുബലിയുടെ ഏഴ് ദൗത്യങ്ങളും വിജയകരമായിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളി (പിഎസ്എൽവി) ന്റെ വിജയ ശതമാനം 95 ആണ്. 60 വിക്ഷേപണങ്ങളിൽ മൂന്ന് തവണ മാത്രമാണ് പിഎസ്എല്‍വി പരാജയപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇൻസാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നത്.

2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏകദേശം 480 കോടിയാണ് നിര്‍മ്മാണ ചെലവ്. കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഭൗമ‑സമുദ്ര ഉപരിതല നിരീക്ഷണം എന്നിവയാണ് ല­ക്ഷ്യം. നിലവില്‍ ഇന്ത്യക്ക് മൂന്ന് കാലാവസ്ഥാ ഉപഗ്രഹങ്ങളാണ് ഉള്ളത്- ഇൻസാറ്റ്-3ഡി, ഇൻസാറ്റ്-3ഡിആർ, ഓഷ്യൻസാറ്റ്. ഇൻസാറ്റ്- 3ഡിയുടെ കാലാവധി അവസാനിക്കാറായെന്നും 2013 മുതല്‍ അത് പ്രവര്‍ത്തിക്കുന്നതായും അതുകൊണ്ടുതന്നെ പകരം ഒരു ഉപഗ്രഹം അനിവാര്യമാണെന്നും ഇന്ത്യൻ കാലാവസ്ഥാ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ഡോ. അഷിം കുമാര്‍ മിത്ര അറിയിച്ചു. മൂന്ന് ഘട്ടങ്ങളുള്ള ജിഎസ്എല്‍വിക്ക് 51.7 മീറ്ററാണ് നീളം, 420 ടണ്‍ ഭാരം. ഇന്ത്യൻ നിര്‍മ്മിത ക്രയോജനിക് എൻജിനാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: ISRO’s ‘naughty boy’ rock­et to launch today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.