24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

ഗർഭിണിയായ യുവതിയെ പച്ചയ്ക്ക് തീകൊളുത്തി അമ്മായിയമ്മ; വയറ്റിലുണ്ടായിരുന്ന ഇരട്ടക്കുട്ടികള്‍ മരിച്ചു

Janayugom Webdesk
July 22, 2022 6:55 pm

തെലങ്കാനയിലെ കാമറെഡ്ഡിയില്‍ 22 കാരിയായ ഗർഭിണിയായ യുവതിയെ അമ്മായിയമ്മ ജീവനോടെ തീകൊളുത്തി. 50 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. കീർത്തന എന്ന യുവതിയെയാണ് ഭര്‍തൃമാതാവിന്റെ ക്രൂരതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊള്ളളില്‍ കീര്‍ത്തനയ്ക്ക് ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ടു.
ഭർതൃമാതാവ് അംബവ്വയ്ക്കും ഭർത്താവ് പണ്ടാരിക്കുമെതിരെ വധശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. അമ്പാവ്വയെ സ്വദേശമായ അച്ചംപേട്ട് ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കീർത്തനയ്‌ക്കൊപ്പം ഹൈദരാബാദ് ആശുപത്രിയിൽ കഴിയുന്ന പണ്ടാരിയെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.

കുടുംബത്തിന്റെ കൃഷിയിടത്തിൽ ജോലി ചെയ്യാൻ വിസമ്മതിച്ച മരുമകളുമായി അമ്പവ്വ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, കീർത്തനയ്‌ക്കൊപ്പം പണ്ടാരി ആറുമാസം മുമ്പ് ജോലി തേടി ഹൈദരാബാദിലേക്ക് താമസം മാറ്റി.
തുടര്‍ന്ന് തിരികെ ജൂലൈ 16ന് ഇവര്‍ രണ്ട് പേരും അച്ചംപേട്ടിലേക്ക് മടങ്ങി. പിറ്റേദിവസം അടുക്കളയില്‍ നില്‍ക്കുകയായിരുന്നു കീർത്തനയ്ക്കുമേല്‍ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു അമ്പവ്വയെന്ന് പൊലീസ് പറഞ്ഞു.

പൊള്ളലേറ്റതിനെ തുടർന്ന് കീർത്തനയെ നിസാമാബാദിലെ ആശുപത്രിയിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കി.
കഴിഞ്ഞ വർഷം മേയിലാണ് കീർത്തന കാർ ഡ്രൈവറായ പണ്ഡാരിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അവർ ഒരേ ജാതിയിൽ പെട്ടവരാണ്. അമ്പവ്വ ഒഴികെ മറ്റ് കുടുംബാംഗങ്ങൾക്ക് വിവാഹത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം അമ്പവ്വയും കീർത്തനയും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം അമ്പവ്വയെ ജുഡീഷ്യൽ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Preg­nant woman set on fire by moth­er-in-law; The twins in the womb died

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.